ഈ ലോക് ഡൗൺ കാലത്ത് നമുക്ക് ഏറ്റവും സഹായകരമായത് ചില വീഡിയോ കോളിംഗ് ആപ്പുകൾ/ സോഫ്റ്റ്‌വെയറുകൾ ആയിരുന്നു. സൗഹൃദങ്ങൾ പുതുക്കാനും ഓഫീസ് മീറ്റിങ്ങുകൾ നടത്താനും കുട്ടികൾക്ക് പഠനത്തിനായും ഒട്ടേറെ ആപ്പുകൾ നാം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചവരാണ്.   സൂം, whatsaap കോളിങ്   എന്നിങ്ങനെ ഒട്ടേറെ ആപ്പുകൾ.       എന്നാൽ പല ആപ്പുകൾക്കും ഫ്രീ ആയി കൂടുതൽ സമയം ഉപയോഗിക്കുന്നതിനും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനും ചില പരിധികളും പരിമിതികളും ഉണ്ടായിരുന്നു. അതിനൊരു പരിഹാരമെന്നോണം ഗൂഗിൾ തന്നെ അവതരിപ്പിച്ച വീഡിയോ കോളിംഗ് ആപ്പ് ആണ് ഗൂഗ്ൾ മീറ്റ് ( google meet )
നല്ല ക്ലാരിറ്റിയോടു കൂടി സംസാരിക്കാനാകും എന്നതിലുപരി വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന രീതിയിലാണ് ഇതിന്റെ പ്രത്യേകത


പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

click here to download from play store


google meet

സോഫ്റ്റ് വെയർ അല്ലെങ്കിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ലാപ്ടോപ്പിൽ നിന്നും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കോളിങ് ചെയ്യാനും സൗകര്യമുണ്ട് 

https://meet.google.com/

മീറ്റിങ്ങിൽ പങ്കെടുക്കുന്നവർ നമുക്ക് അറിയാത്ത ഭാഷയാണ് സംസാരിക്കുന്നതെങ്കിൽ അത് തത്സമയം ട്രാൻസ്‌ലേറ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ട് . വീഡിയോക്ക് മുകളിലെ കാപ്‌ഷൻ എന്ന ഓപ്ഷൻ enable ചെയ്‌താൽ മതി . നമ്മിൽ പലർക്കും ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒരു ഫീച്ചർ തന്നെയാണ്. 

അത് പോലെ പ്രസന്റ് സ്‌ക്രീൻ എന്ന ഓപ്ഷൻ enable ചെയ്‌താൽ നമ്മുടെ മൊബൈലിന്റെ സ്‌ക്രീൻ തത്സമയം മറ്റുള്ളവരെ കാണിക്കുവാനും സാധിക്കും 

എങ്ങനെ നോക്കിയാലും നിലവിലുള്ള മറ്റ് ഗ്രൂപ്പ് വീഡിയോ കോളിംഗ് ആപ്പുകളെക്കാൾ ഒരു പടി മികച്ചതാണ് ഗൂഗ്ൾ മീറ്റ് എന്ന് നമുക്ക് പറയാം 

Post a Comment

Previous Post Next Post