അസത്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുക എന്നത്  ചിലരുടെ മാനസിക നിലയുമായി ബന്ധപ്പെട്ടതാണെന്ന് പല വാർത്തകളും കാണുമ്പോൾ തോന്നാറുണ്ട്. സത്യവും അസത്യവും കൂട്ടി ചേർത്ത്  പുതിയൊരു വാർത്ത നിർമ്മിക്കുക, പ്രചരിപ്പിക്കുക. അതിന്ന് ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു.
അത്തരത്തിലൊരു വാർത്തയാണ് നാം ഇപ്പോൾ കേൾക്കുന്നത്. കോവിഡ് 19 എന്ന കൊറോണ രോഗം ഒരു വൈറസല്ല മറിച്ച് അതൊരു ബാക്ടീരിയയാണ് എന്ന് തുടങ്ങുന്ന ഒരു വാട്സാപ്പ് മെസ്സേജ് . നിങ്ങൾക്കും ഇത് കിട്ടിയിട്ടുണ്ടാകും.

covid-19-is-bacteria 


എന്നാൽ യാഥാർഥ്യമെന്താണ്

1 ) മലയാളത്തിൽ ഇതെങ്ങനെ എത്തി. ?

ഒരു ഓൺലൈൻ ന്യൂസിലൻറെ പേരിലാണ് ഈ ന്യൂസ് വാട്സ്ആപ്പിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആ വെബ്‌സൈറ്റിൽ ഇപ്പോൾ അങ്ങനെ ഒരു ന്യൂസ് കാണുന്നില്ല.
ഇതേ വാർത്ത കൊടുത്ത ചില ഇംഗ്ലീഷ് വെബ്സൈറ്റുകളിലും ഇപ്പോൾ ആ ന്യൂസ് അപ്രത്യക്ഷമായിരിക്കുന്നു.
ഇംഗ്ലീഷ് വെബ്സൈറ്റുകളിൽ വന്ന വാർത്ത അത് പോലെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.2 ) കോവിഡ് രോഗം സത്യത്തിൽ ഒരു  ബാക്ടീരിയ ആണോ ?,

അല്ല. ഒരു വൈറസ് മൂലമാണ് ഈ രോഗം മനുഷ്യരിൽ പകരുന്നത് എന്നത് ലോകത്തിലെ എല്ലാ ശാസ്ത്രജ്ഞരും ഒന്നിച്ച് അംഗീകരിച്ച ഒരു കാര്യമാണ്.  അത് തെളിയിക്കപ്പെട്ടതുമാണ്. എന്നാൽ അതിനെ പ്രതിരോധിക്കാൻ ആവശ്യമായ കൃത്യമായ വാക്സിൻ ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല . അതിനു വേണ്ടിയുള്ള ഭഗീരഥ പ്രയത്നത്തിലാണ് ശാസ്ത്രജ്ഞർ.  ഉടനെ അത്  കണ്ടു പിടിക്കപ്പെടും എന്ന് തന്നെ ലോകം പ്രത്യാശിക്കുന്നു.

3) ഇറ്റാലിയൻ ഡോക്ടർമാർ ഇങ്ങനെയൊരു കാര്യം കണ്ടു പിടിച്ചോ ?

ഇല്ല ഇറ്റാലിയൻ ഡോക്ടർമാർ ഇതൊരു ബാക്ടീരിയ ആണെന്ന  ഒരു കണ്ടുപിടുത്തവും  നടത്തിയിട്ടില്ല.

4 ) ചൈനക്കിതറിയാം അവർ അത് മറച്ചു വെച്ചു എന്നത് ശരിയാണോ ?

ചൈനക്കെതിരെ ലോകം പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട് എന്നാൽ ഇങ്ങനെയൊരു മഹാരഹസ്യം ചൈന മറച്ചുവെച്ചു എന്ന് ഒരു രാജ്യവും ഇത് വരെ ആരോപണമുന്നയിച്ചിട്ടില്ല.
------------------------------------------------
ഈ വിഷയം കൃത്യമായി അവതരിപ്പിച്ച്‌ കൊണ്ടുള്ള വെബ്സൈറ്റുകളും കാണാം . ( click the image to open link )

covid-19-malayalam
covid 19 malayalam


covid 19 malayalam
കോവിഡ് 19 മലയാളം
Post a Comment

Previous Post Next Post